ഇടുക്കി: വിനോദസഞ്ചാരികളുടെ ജീപ്പ് അപകടത്തിൽപ്പെട്ട് 6 പേർക്ക് പരുക്ക്. ബൈസൺവാലി ടീ കമ്പനിക്ക് സമീപമാണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തല കീഴായി റോഡിൽ മറിയുകയായിരുന്നു. ചെന്നൈയിൽ നിന്നും എത്തിയ 9 അംഗ സംഘമാണ് ജീപ്പിൽ ഉണ്ടായിരുന്നത്.മൂന്നാറിൽ എത്തിയ സംഘം ഇവിടെ നിന്ന് ജീപ്പ് വാടകയ്ക്ക് എടുത്ത് ആനയിറങ്കൽ സന്ദർശിച്ച ശേഷം ബൈസൺവാലി ടീ കമ്പനി വഴി മൂന്നാറിലേക്ക് തിരികെ പോകുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ പരുക്കേറ്റ 6 പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ല.
വിനോദസഞ്ചാരികളുടെ ജീപ്പ് അപകടത്തിൽപ്പെട്ട് ആറ് പേർക്ക് പരുക്ക്






