തൊടുപുഴ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുനിസിപ്പൽ ചെയർമാനും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ആയിരുന്ന റ്റി.ജെ ജോസഫിന്റെ(ഔതചേട്ടൻ) ഒമ്പതാമത് അനുസ്മരണം തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ച അനുസ്മരണയോഗം കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച തൊടുപുഴയിലെ ഏക നേതാവായിരുന്നു ടി ജെ ജോസഫ് എന്ന് അനുസ്മരണ പ്രഭാഷണത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ:എസ് അശോകൻ അനുസ്മരിച്ചു. ടി കെ ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മൈലാടി, ജാഫർ ഖാൻ മുഹമ്മദ്, ജിജി അപ്രേം, മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റു മാരായ എംഎച്ച് സജീവ്, സെബാസ്റ്റ്യൻ മാത്യു, സണ്ണി വട്ടയ്ക്കാട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ സണ്ണി കുരുട്ടുപറമ്പിൽ, കൗൺസിൽമാരായ ഷാഹുൽഹമീദ്, ലിറ്റി ജോസഫ്, ആതിര ജോഷി, കെ ജി സജിമോൻ, ജോമോൻ മുടക്കോടിയിൽ, ജിജി വർഗീസ്, എ കെ ഭാസ്കരൻ,റോബിൻ മൈലാടി,രാജേശ്വരി ഹരിധരൻ, വി ജി സന്തോഷ് കുമാർ,പി വി അച്ചാമ്മ, പത്മാവതി രഘുനാഥ്, ബിന്ദു ദിനേശ്, സാബു വടശ്ശേരി, ജയ്സൺ ജോർജ്,ജെ എസ് ജോൺ ജോസലറ്റ് മാത്യു, ജോൺസി മണക്കാട്,എസ് ജി സുദർശൻ, തുടങ്ങിയവർ അനുസ്മരിച്ചു.
റ്റി.ജെ ജോസഫ് അനുസ്മരണം നടത്തി





