Timely news thodupuzha

തൊടുപുഴ മർച്ചൻ്റ്സ്സ് ട്രസ്റ്റ് ഹാളിലെ ലിഫ്റ്റിൻ്റെ ഉദ്ഘാടനവും പൊതുയോഗവും നടത്തി

തൊടുപുഴ: തൊടുപുഴയിലെ വ്യാപാരികളുടെ അഭിമാനം സ്തംഭമായ തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് ഹാളിൻ്റെ ലിഫ്റ്റിൻ്റെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ നിർവഹിച്ചു. എന്നും എപ്പോഴും തൊടുപുഴ നഗരസഭയക്ക് താങ്ങായി നിൽക്കുന്നവരാണ് വ്യാപാരികൾ എന്നും അവരുടെ ഏതൊരാവശ്യത്തിനും തൊടുപുഴ നഗരസഭ കൂടെയുണ്ടാകും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ ഓർമിപ്പിച്ചു. തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് പ്രസിഡൻറ് ആർ ജയശങ്കറിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ കെ ദീപക്ക് ഉദ്ഘാടനം നിർവഹിച്ചു.

തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് വൈസ് പ്രസിഡൻറ് ജെയ്ൻ എം ജോസഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര റിപ്പോർട്ട് അവതരിപ്പിച്ചു ആശംസകൾ അർപ്പിച്ചു കൊണ്ട് വാർഡ് കൗൺസിലർശ്രീ കെ ഗോപാലകൃഷ്ണൻ , ട്രസ്റ്റ് രക്ഷാധികാരികളായ കെ.കെ നാവൂർ കനി, എൻ.എൻ രാജു, തൊടുപുഴ ചേമ്പർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് സൊസൈറ്റി പ്രസിഡൻ്റ്അജീവ് പി, മുൻ ട്രസ്റ്റ് പ്രസിഡൻ്റ് പി.എസ് മോഹൻ ദാസ് നിയോജക മണ്ഡലം പ്രസിഡൻറ് എൻ.പി ചാക്കോ യൂത്ത് വിംഗ് പ്രസിഡൻറ് പ്രശാന്ത് കുട്ടപ്പാസ് ട്രസ്റ്റ് വൈസ് പ്രസിഡൻറ് സെയ്ദ് മുഹമ്മദ് ട്രസ്റ്റ് സെക്രട്ടറി താജു എം-ബി, ട്രസ്റ്റ് ഇൻ്റേണൽ ഓഡിറ്റർമാരായ സജി പോൾ, സുവിരാജ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളെ യോഗത്തിൽ ആദരിക്കുകയും പുതുതായി മെമ്പർഷിപ്പ് എടുത്തവരെ അനുമോദിക്കുകയും ചെയ്തു.

തൊടുപുഴ മർച്ചൻസ് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി രക്തദാനം ചെയ്യാൻ സന്നദ്ധരയായ വ്യാപാരികളുടെ ബ്ലഡ് ഗ്രൂപ്പ് സോക്കർ സ്കൂൾ ചെയർമാനും ട്രസ്റ്റ് ഡയറക്ടർ ബോർഡംഗവുമായ സലീം കുട്ടിയുമായും, തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗ് മായി സഹകരിച്ച് സംയുക്കതമായിതുടങ്ങുവാനും തീരുമാനിച്ചു. ട്രസ്റ്റ് ട്രഷറർ ബെന്നി ഇല്ലിമൂട്ടിൽ നന്ദിയും രേഖപെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *