ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന കാർട്ടൂണുമായി നോർവീജിയൻ പത്രം. കൈയിലെ മകുടി ഊതിക്കൊണ്ട് പാമ്പാട്ടിയായി ഇരിക്കുന്ന മോദിയെ ആണ് കാർട്ടൂണിൽ കാണുന്നത്. ആഫ്റ്റർ പോസ്റ്റൻ എന്ന പത്രമാണ് മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ഷീറ്റ് വിരിച്ച് നിലത്തിരുന്നുകൊണ്ട് മകുടി ഊതുന്ന മോദിയാണ് ചിത്രത്തിൽ. പാമ്പിൻറെ കൂടയിൽ നിന്ന് പാമ്പിൻറെ രൂപത്തിൽ നിൽക്കുന്ന ഇന്ധന പൈപ്പും ഫോട്ടോയിൽ കാണാം. ബുദ്ധിമാനും എന്നാൽ സ്വൽപം അലോസരപ്പെടുത്തുന്നതുമായ ഒരാൾ എന്ന തലക്കെട്ടിലാണ് കാർട്ടൂൺ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദിയുടെ നോർവേ സന്ദർശനത്തേക്കുറിച്ചുള്ള ലേഖനത്തിനൊപ്പമാണ് കാർട്ടൂൺ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമാവുകയാണ് കാർട്ടൂൺ. വംശീയ അധിക്ഷേപമാണ് പത്രം നടത്തിയത് എന്നാണ് വിമർശനം. പാമ്പാട്ടികളുടെ നാടായി ഇന്ത്യയെ വിശേഷിപ്പിച്ചെന്നും വിമർശനം ഉയർന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന കാർട്ടൂണുമായി നോർവീജിയൻ പത്രം






