ഇടുക്കി: ബൈക്ക് ഇടിച്ച് വീട്ടമ്മക്ക് ഗുരുതര പരുക്ക്. രാജകുമാരി ബി ഡിവിഷൻ സ്വദേശി ചാണകപ്പാറയിൽ സുശീലയ്ക്കാണ്(48) പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുശീലയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് രാജകുമാരി ടൗണിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന സുശീലയെ കുംഭപ്പാറ സ്വദേശി ജോഷ്വ സുരേഷ് ഓടിച്ച ബൈക്ക് ഇടിച്ചത്. സുശീലയെ ഇടിച്ച ശേഷം സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ച ബൈക്ക് മറിഞ്ഞ് ജോഷ്വക്കും നിസാര പരുക്കേറ്റു. രാജാക്കാട് പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.
ഇടുക്കി രാജകുമാരിയിൽ ബൈക്ക് ഇടിച്ച് വീട്ടമ്മക്ക് ഗുരുതര പരുക്ക്





