Timely news thodupuzha

മഴയോ കാറ്റോ വന്നാൽ അന്തിയുറക്കം കടവരാന്തയിൽ; ജീവിതം പ്രതിസന്ധിയിലായ മുരളിക്ക് അധികൃതരോട് പറയാനുള്ളത് ഒന്ന് മാത്രം

തൊടുപുഴ: മഴയും കാറ്റും വരുമ്പോൾ മുരളിയുടെ മനസിൽ ഭയവും ആശങ്കയും. തൊടുപുഴ ലോറി സ്റ്റാൻഡിന് സമീപം പെട്ടിക്കട നടത്തുന്ന മുരളിയുടെ കടയോട് ചേർന്നുള്ള വൃക്ഷം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ഒരു ശിഖരം ഒടിഞ്ഞു വീണു.അപകട ഭീഷണിയുള്ള മരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ട് നാളുകൾ ആയെങ്കിലും നടപടി ക്രമങ്ങൾ നടന്നു വരുന്നതേയുള്ളൂ. സ്വന്തമായി വീടില്ലാത്ത മുരളി പെട്ടിക്കടയിലാണ് താമസം. രാത്രിയിൽ മഴയും കാറ്റും വരുമ്പോൾ ഭയം മൂലം സമീപത്തുള്ള കട വരാന്തകളിൽ കിടക്കേണ്ട സാഹചര്യമാണ്. അപകട ഭീഷണി ഉയർത്തുന്ന മരം വെട്ടി മാറ്റി സഹായിക്കണമെന്ന് മുരളിയുടെ അപേക്ഷ.

Leave a Comment

Your email address will not be published. Required fields are marked *