Timely news thodupuzha

തപാൽ റെയിൽവേ മെയിൽ സർവീസിൽ നിന്നും പി.പി രാധാകൃഷ്ണൻ വിരമിച്ചു

തൊടുപുഴ: നീണ്ട 33 വർഷത്തെ തപാൽ റെയിൽവേ മെയിൽ സർവീസ് ഔദ്യോഗിക ജീവിതത്തിൽ നിന്നും പി.പി രാധാകൃഷ്ണൻ പടിയിറങ്ങി. 30/05/2026 ന് തൊടുപുഴ പെൻഷൻ ഭവനിൽ വെച്ച് എൻ.എഫ്.പി.ഇ യൂണിയൻ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം സംസ്ഥാന സെക്രട്ടറി ജെ നൈസാം ഉദ്ഘാടനം ചെയ്തു. തുടർന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് സമചിതമായ യാത്രയയപ്പ് നൽകി.

1993 സർവീസിൽ പ്രവേശിച്ച്, തൊടുപുഴ പോസ്റ്റൽ സോർട്ടിംഗ് ഓഫീസിൽ നിന്നും മെയ് 30 ന് ആണ് വിരമിച്ചത്. ജീവനക്കാരുടെ സംഘടനയായ എൻ.എഫ്.പി.ഇ ആർ4 മുൻ സംസ്ഥാന പ്രസിഡൻ്റ് ഉൾപ്പെടെ സംഘടനയുടെ വിവിധ നേതൃത്വ നിലയിൽ പ്രവർത്തിച്ചിരുന്നു. 2017 മുതൽ ജീവനക്കാരുടെ സഹകരണ സംഘത്തിൽ ബോർഡ് മെമ്പറും വൈസ് പ്രസിഡൻന്റും ആയിരുന്നു. യോഗത്തിൽ നിരവധി പ്രാദേശിക, സംസ്ഥാന സംഘടനാ നേതാക്കൾ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *