Timely news thodupuzha

സംസ്‌കാര വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

മൂലമറ്റം: സംസ്‌കാരവേദിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ തല ഉദ്ഘാടനം തുടങ്ങനാട്ടിൽ കെ.എസ്.എസ്.റ്റി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ നിർവ്വഹിച്ചു. ഇടുക്കി ജില്ലാ പ്രസിഡൻ്റ് റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഫാദർ ജീവൻ കദളിക്കാട്ടിൽ, ലിൻ്റ എസ് പുതിയാപറമ്പിൽ, തോമസ് കിഴക്കേപറമ്പിൽ, ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു. ഇടുക്കി ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷത്തിന് ജില്ലാ, നിയോജകമണ്ഡലം ഭാരവാഹികളായ ടോം കണയങ്കവയൽ, ഷാനി ബെന്നി, ഫ്രാൻസീസ് കരിമ്പാനി, ജോസ് മാറാട്ടിൽ, ജിയോ കുര്യൻ, സജിൻ സ്കറിയ, ജൂബി കെ ബേബി, ബിബിൻ എബ്രഹാം തുടങ്ങിയവർ നേത്യത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *