Timely news thodupuzha

വനം മന്ത്രിക്ക് വിവരമില്ലെന്നും വേണ്ടി വന്നാൽ വന്യജീവികളെ കൊല്ലണമെന്നും എം.എം മണി

ഇടുക്കി: മനുഷ്യ ജീവന് തടസമായി വരുന്ന വന്യമൃഗങ്ങളെ നേരിടണമെന്നും വേണ്ടി വന്നാൽ കൊല്ലണമെന്നും സിപിഎം നേതാവ് എം.എം. മണി. വന്യജീവി ആക്രമണത്തിൽ ഒറ്റമൂലി ഇല്ലെന്ന വനം മന്ത്രി ഷിബു ബേബി ജോണിൻറെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മണി. വനം മന്ത്രിക്ക് വിവരമില്ലെന്നും മണി പറഞ്ഞു. ഹൈറേഞ്ച് മേഖലയിൽ പണ്ടു കാലം മുതൽ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നതെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിൽ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് മുൻ മന്ത്രിയുടെ വിവാദ പ്രസ്താവന.

Leave a Comment

Your email address will not be published. Required fields are marked *