Timely news thodupuzha

പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ല, സർക്കാരിൽ തന്നെയെത്തുമെന്ന് മെൻസ് അസോസിയേഷനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പുരുഷന്മാർക്കും സൗജന്യ യാത്ര വേണമെന്ന മെൻസ് അസോസിയേഷൻറെ ആവശ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഞാനൊരു പുരുഷ വിരോധിയൊന്നുമല്ലെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. സ്ത്രീകൾ സൗജന്യ യാത്രയിലൂടെ മിച്ചം പിടിക്കുന്ന പൈസ വീട്ടിലെത്തും. പുരുഷന്മാരിൽ ചിലരൊക്കെ വീട്ടിൽ കൊടുക്കും, ബാക്കി എവിടെ പോകും, സർക്കാരിന് തന്നെ കിട്ടുമെന്നാണ് മുഖ്യമന്ത്രി തമാശ കലർത്തി പറഞ്ഞത്. മെൻസ് അസോസിയേഷൻ പ്രതിഷേധം രസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകളെ ബഹുമാനിക്കാൻ സമൂഹം പഠിക്കണമെന്നും സതീശൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *