Timely news thodupuzha

സമാധാനപൂർണ്ണമായ സാമൂഹ്യ സൃഷ്ടിക്ക് സഹകരണ സംഘങ്ങൾ നിർണായക പങ്ക് വഹിക്കണമെന്ന് അപു ജോൺ ജോസഫ് എം.എൽ.എ

തൊടുപുഴ: പാശ്ചാത്യ രാജ്യങ്ങളിലെയും മറ്റു വൻകരകളിലെയും യുദ്ധങ്ങൾ നാട്ടിൻപുറത്തെ സാധാരണക്കാരന്റെ നിത്യ ജീവിതത്തെ പോലും രൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിൽ പ്രാദേശികമായ ഇടപെടലിലൂടെ സഹകരണ മേഖലയ്ക്ക് നിസ്തുലമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധ്യമാകണമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിൻ്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി എംഎൽഎ റോയി കെ പൗലോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി.

മാറിമാറി വരുന്ന സർക്കാരിൻ്റെ സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കും സൗജന്യങ്ങൾക്കും ഇന്നത്തെ കാലത്ത് പരിമിതികൾ ഉണ്ടെന്നും പ്രാദേശിക ശാക്തീകരണത്തിലൂടെയും ഗാർഹിക വരുമാന വർദ്ധനവിലൂടെയും മാത്രമേ സാമൂഹ്യ പുരോഗതിയും സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കുയുള്ളൂ എന്നും മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ഡീൻ കുര്യാക്കോസ് എംപി അഭിപ്രായപെട്ടു. സഹകരണ വകുപ്പ് ജില്ലാ ജോയിൻ്റ് രജിസ്‌ട്രാർ എം കലാവതി സഹകരണ പതാക ഉയർത്തി. സഹകരണത്തിലൂടെ സമാധാനപൂർണമായ സമൂഹം എന്ന വിഷയത്തിൽ തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ ഇന്ദു സുധാകരൻ മോഡറേറ്ററായി സെമിനാർ നടത്തി.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻറ് റിട്ടയേർഡ് ഡയറക്ടർ എം വി .ശശികുമാർ വിഷയാവതരണം നടത്തി. തൊടുപുഴ മുൻസിപ്പൽ വൈസ് ചെയർമാൻ കെ ദീപക്, സഹകരണവകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ പി സുനിൽകുമാർ, ജില്ലാ പ്ലാനിങ് വിഭാഗം അസിസ്റ്റൻറ് രജിസ്ട്രാർ റോയി വർഗ്ഗീസ്, അസിസ്റ്റൻറ് രജിസ്ട്രാർ അനസ് കെ എച്ച്, അസിസ്റ്റൻ്റ് ഡയക്ടർ ജിറ്റ്സി ജോർജ്, അസിസ്റ്റൻ്റ് രജിസ്ട്രാർ ശാലിനി പി.ആർ, പ്രമുഖ സഹകാരികളായ എം ജെ ജേക്കബ്, കെ ആർ സോമരാജൻ, പ്രശോഭ് ആർ നായർ, ടി കെ നിസാർ, ബിജു മാത്യു, ആർ രാധാകൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു . ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് സഹകരണസംഘം ഭാരവാഹികളും സഹകാരികളും സംഘം ജീവനക്കാരും വകുപ്പ് ജീവനക്കാരും സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *