Timely news thodupuzha

ഉദ്ഘാടനം കേമമായി, നിർമ്മാണം പാതിവഴിയിൽ! 70 വർഷമായി ദുരിതപ്പാതയായി മണിയാറൻകുടി – ഉടുമ്പന്നൂർ റോഡ്

ചെറുതോണി: റോഡ് നിർമ്മാണം തുടങ്ങി 70 വർഷമായിട്ടും പൂർത്തി ആയില്ലെന്ന് ആക്ഷേപം. തൊടുപുഴയിൽ നിന്ന് ഇടുക്കി ഭാഗത്തേക്ക് വരുന്ന മണിയാറൻകുടി – ഉടുമ്പന്നൂർ റോഡിനാണ് ഈ അവസ്ഥ. വിവിധ ഏജൻസികൾ മുഖാന്തരം നിർമ്മാണം ആരംഭിക്കുകയും റോഡിൻറെ ടാറിങ്ങും കോൺക്രീറ്റ് പൂർത്തിയാക്കി. ബാക്കി വരുന്ന 15 കിലോമീറ്റർ റോഡ് ആണ് നിർമാണം പൂർത്തിയാകാത്തത്. 2025 ൽ അന്നത്തെ മന്ത്രി റോഷി അഗസ്റ്റിനും എംപി ഡീൻ കുര്യാക്കോസും സംയുക്തമായി ഉടുമ്പന്നൂർ മണിയാറൻകുടി റോഡ് വനവകുപ്പിന്റെ എല്ലാ തടസ്സങ്ങളും നീക്കി നിർമ്മാണം തുടങ്ങി. നിർമ്മാണത്തിനായി 13 കോടി രൂപ അനുവദിക്കുകയും ചെയ്തു. നാട്ടുകാർ കളക്ടറേറ്റുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഒന്നുമുണ്ടായില്ല. തൊടുപുഴ-ഇടുക്കി നിയോജകമണ്ഡലം ബന്ധിപ്പിക്കുന്നതും ഹൈറേഞ്ചിലെ ഒരു പ്രധാന റോഡുമായ മണിയാറൻകുടി – ഉടുമ്പന്നൂർ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ വാഴത്തോപ്പ്, കഞ്ഞിക്കുഴി, ഉടുമ്പന്നൂർ ഈ മൂന്നു പഞ്ചായത്തിലെയും ഗ്രാമീണ മേഖലയിലെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. മാത്രമല്ല, തൊടുപുഴയിൽ നിന്ന് ഇടുക്കി ചെറുതോണി ഭാഗത്ത് വരാനുള്ള ഏറ്റവും എളുപ്പ മാർഗം കൂടിയാണ് ഈ റോഡ്. അടിയന്തരമായി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടോമി ടി തീവള്ളി അധികൃതരോട് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *