Timely news thodupuzha

കാളിയാർ എസ്റ്റേറ്റ് റോഡിൽ രാത്രിയായാൽ ‘കാലിതൊഴുത്ത്’; വളവിലെ പശുക്കൂട്ടം വൻ അപകടഭീഷണി ഉയർത്തുന്നു

വണ്ണപ്പുറം: കാളിയാർ എസ്റ്റേറ്റ് വഴി കടന്നു പോകുന്ന പൊതുമരാമത്ത് റോഡ്‌ രാത്രി മുതൽ പുലർച്ച 6 വരെ കാലിതൊഴുത്താകുന്നു എന്ന് ജനങ്ങൾക്കിടയിൽ പരാതി. കാളിയാർ എസ്റ്റേറ്റ് ഫാക്ടറിക്കു സമീപം ഇടയിലുള്ള റോഡിലാണ് മൃഗങ്ങളുടെ ശല്യം. ഇവിടം കൊടുംവളവുമാണ്. എസ്റ്റേറ്റ്റ്റിൽ പശുക്കളെ ഉടമകൾ മേയനായി അഴിച്ചു വിടുക പതിവാണ്. ഇത്തരത്തിൽ മേയാൻ വിടുന്ന പശുക്കൾ നേരം വൈകിയാൽ തിരിച്ചെത്തി എത്തി റോഡിൽ വിശ്രമിക്കും. റോഡ്‌ പൂർണ്ണമായും കൈയ്യടക്കിയാണ് ഇവയുടെ വിശ്രമം. പുലർച്ച 6 വരെയാണ് ഇവർ ഇവിടെ കിടക്കുന്നത്. ഇത് വഴി കടന്നു പോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നാണ് സഞ്ചാരികൾ പറയുന്നത്. ഇവയിൽ ചിലത് ആക്രമണസ്വഭാവം കാണിക്കുന്നതും യാത്രക്കാരിൽ പലരും പറയപ്പെടുന്നു. കൂടാതെ മൃഗങ്ങൾ വിശ്രമിക്കുന്നത് വളവിൽ ആയതിനാൽ പരിചയമില്ലാത്ത ഡ്രൈവർമാർ അപ്രതീക്ഷിതമായുള്ള റോഡ്‌ ബ്ലോക്കിൽ പ്പെട്ട് അപകടവും ഉണ്ടായിട്ടുണ്ട്. ഉടമകൾ അവരവരുടെ കാലികൾക്കായി തൊഴുത്ത് പണിത് അവയെ തൊഴുത്തിൽ കെട്ടുന്നു എന്നുറപ്പാക്കണം. കോടിക്കുളം പഞ്ചായത്ത്‌ ഇത്തരത്തിൽ അലഞ്ഞു തിരിഞ്ഞ് നടന്ന് യാത്രാ തടസ്സമുണ്ടാക്കുന്ന കാലികളുടെ ഉടമകളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ അഭിപ്രായം. പൊതു മരാമത്ത് വകുപ്പിന്റെ റോഡിൽ ഇത്തരത്തിൽ തടസ്സം സൃഷ്ടിക്കുന്ന മൃഗങ്ങളുടെ ഉടമസ്ഥർക്കെതിരെ PWD അധികൃതരും , കോടിക്കുളം പഞ്ചായത്ത് അധികാരികളും, കാളിയാർ പോലീസ് അധികാരികളും ഇതിനെതിരെ കർശന നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കൂടാതെ നിരവധി അപകടങ്ങൾ ഉണ്ടാകുമ്പോഴും അധികൃതർ ഇതൊന്നും കാണുന്നില്ലേ എന്ന പരാതി ജനങ്ങൾക്കിടയിലും ഉണ്ട്. അടിയന്തരമായി ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *