ചെറുതോണി: റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താൽക്കാലിക പാലം അപകടത്തിലാണെന്ന് ആക്ഷേപം. സ്റ്റേറ്റ് ഹൈവേ ആയ ചേലച്ചുവട് – വണ്ണപ്പുറം റോഡിൻ്റെ പഴയരിക്കണ്ടം ഭാഗത്ത് പുതിയ പാലം നിർമ്മിക്കുന്നതുകൊണ്ട് യാത്രാ സൗകര്യത്തിനായി നിർമ്മിച്ച താൽകാലിക പാലമാണ് മഴയെ തുടർന്ന് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇതേ കലിങ്കിൻ്റെ ഭാഗത്ത് ദിശ തെറ്റിപ്പോയി കാറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ചംഗം കുടുംബം അപകടത്തിൽ പെട്ട് എല്ലാവരും മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പാലത്തിൻ്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി വാഹന ഗതാഗതം തുടരണം. അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ടോമി റ്റി തീവള്ളി അധികൃതരോട് ആവശ്യപ്പെട്ടു.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താൽക്കാലിക പാലം അപകടത്തിലാണെന്ന് ആക്ഷേപം





