Timely news thodupuzha

മദ്യക്കുപ്പിയുമായി പോലീസ് സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച യൂട്യൂബർ യദുകൃഷ്ണൻ അറസ്റ്റിൽ

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ മദ്യക്കുപ്പിയുമായി എത്തി പരാക്രമം നടത്തുകയും എസ്ഐയെ ആക്രമിക്കുകയും ചെയ്ത യൂട്യൂബർ അറസ്റ്റിൽ. ഉഴമലയ്ക്കൽ കുളപ്പട സ്വദേശി യദുകൃഷ്ണനാണ്(21) പിടിയിലായത്. ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറയുകയായിരുന്നു. കൂടാതെ തടയാനെത്തിയ ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപിക്കുകയും ചെയ്തു.

ശനിയാഴ്ച്ച രാത്രി 11നാണ് സംഭവമുണ്ടായത്. മദ്യക്കുപ്പിയുമായി എത്തിയായിരുന്നു പരാക്രമം. മദ്യക്കുപ്പി സ്റ്റേഷനുള്ളിൽ അടിച്ചുപൊട്ടിക്കുകയും ചെയ്തു. ബഹളം കേട്ട് ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്ന ഇൻസ്പെക്ടർ ദേവരാജൻ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെ ദുകൃഷ്ണൻ സമീപത്തെ ഗവ. ആശുപത്രിയിലേക്ക് ഓടി ഡോക്ടർമാരുടെ കാബിനിലേക്കു കയറി. പിന്നാലെ എത്തിയ ഇൻസ്പെക്‌ടറെ ഇരുമ്പ് കസേരയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇൻസ്പെക്ടർക്ക് തലയിൽ ആറ് തുന്നലുകളുണ്ട്.

ആഴ്ചകൾക്ക് മുൻപ് പലയിടത്തും യദുകൃഷ്ണൻ പ്രശ്നങ്ങളുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനു മുൻപ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായതോടെ യദുവിന്റെ സമൂഹമാധ്യമ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അതിനിടെ യദുകൃഷ്ണനെ റിമാൻഡ് ചെയ്തതറിഞ്ഞ് ബോധരഹിതയായി വീണ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യദുവിനെതിരായ ആരോപണങ്ങൾ പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

arrestpoliceyoutuber
Also Read
Young man attacks Aryanad police station
ആര്യനാട് പൊലീസ് സ്റ്റേഷനിൽ യുവാവിൻറെ ആക്രമണം; സിഐയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്
Sarath Nath MS
05 Jul 2026

Glass bridge smashed with an umbrella; staff evacuated visitor
ചില്ലുപാലം കുട കൊണ്ട് കുത്തിപ്പൊട്ടിച്ചു; സന്ദർശകരെ മാറ്റി ജീവനക്കാർ
നീതു ചന്ദ്രൻ
02 Jul 2026
Dangerous stunt driving in Ras Al Khaimah, arrest
റോഡിൽ അപകടകരമായ അഭ്യാസം: റാസൽ ഖൈമയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
UAE Correspondent
18 Jun 2026
YouTuber arrested for criticizing Vijay government
വിജയ് സർക്കാരിനെ വിമർശിച്ചു; യൂട്യൂബർ അറസ്റ്റിൽ
നീതു ചന്ദ്രൻ
08 Jun 2026
Trending
pork after arriving in India; 38 parasites found in foreigner’s brain
ഇന്ത്യയിൽ വന്ന് പന്നിയിറച്ചി കഴിച്ചു; വിദേശിയുടെ തലച്ചോറിൽ 38 പരാദജീവികൾ
നീതു ചന്ദ്രൻ
02 Jul 2026
Lissy and Priyadarshan reunite after 38 years
ചിത്രത്തിന് ശേഷം ആദ്യം; 38 വർഷത്തിനു ശേഷം പ്രിയദർശന്റെ ക്യാമറയ്ക്ക് മുന്നിൽ ലിസി, സാക്ഷിയായി കല്യാണി
Manju Soman
04 Jul 2026
soubhagya-venkitesh-shuts-down-poovu-after-business-partner-betrayal
ആത്മാർഥമായി വിശ്വസിച്ചു, പക്ഷേ പാർട്ണർ ചതിച്ചു; ‘പൂവ്’ ഉപേക്ഷിച്ച് സൗഭാഗ്യ വെങ്കിടേഷ്
Namitha Mohanan
03 Jul 2026
actor rony david on 20th wedding anniversary
പ്രണയിച്ച് നടന്നപ്പോൾ ഓർത്തില്ലേ എന്ന് അമ്മായിയപ്പൻ‌, ഫ്രോഡ് എന്ന വിളി കേൾക്കാതിരിക്കാൻ അവൾ കൂടെ കൂടി: കുറിപ്പ്
Manju Soman
02 Jul 2026
metrovaartha
Follow Us

News
Sports
Business
Lifestyle
Editorial
Kerala
Career
Trending
Auto
Crime
India
Pravasi
Mumbai
Special
Literature
World
Technology
Contact Us
English
About Us
E-Paper
Privacy Policy
© metrovaartha 2026

Powered by Quintype

Leave a Comment

Your email address will not be published. Required fields are marked *