വണ്ണപ്പുറം: ലയൺസ് ക്ലബ് ഓഫ് വണ്ണപ്പുറം ഡയമണ്ട് 2026 – 2027 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.നിയമ സഭ ചീഫ് വിപ് അപു ജോൺ ജോസഫ് സേവന പദ്ധതികളുടെ ഉദ്ഘാടനവും മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോയ് മത്തായി പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം നിർവഹിച്ചു.
2026 – 2027 വർഷത്തെ പ്രസിഡന്റായി ജോർജ് അഗസ്ത്യൻ ചുമതല ഏറ്റു. ക്ലബ് വനിതാ ഫോറത്തിന്റെ ഉദ്ഘാടനം സിജി ജസാന്റോ നിർവഹിച്ചു.
പാസ്റ്റ് പ്രസിഡന്റ് സാം ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോജക്ട് കോഡിനേറ്റർ ഷിൻസ് സെബാസ്റ്റ്യൻ, റീജിയണൽ ചെയർമാൻ അബൂ എബ്രഹാം, സോണൽ ചെയർമാൻ എൽദോ സി ഐപ്പ്,അബി മുണ്ടക്കൽ, വിൻസന്റ് മാത്യു, ബേസിൽ മാത്യു, അമ്പിളി രവികല, ജോസ് എബ്രഹാം എന്നിവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.






