Timely news thodupuzha

പിണറായി വിജയനെ വിമർശിക്കാറുണ്ടെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ‍്യമന്ത്രിയുമായ പിണറായി വിജയനെ വിമർ‌ശിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. എന്നാലത് മാധ‍്യമങ്ങൾക്ക് മുന്നിൽ പറയാറില്ലെന്നാണ് ജയരാജൻ പറയുന്നത്. പറയാനുള്ളത് പാർ‌ട്ടിയിലാണ് പറയുന്നതെന്നും അദ്ദേഹം വ‍്യക്തമാക്കി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി സംബന്ധിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജയരാജൻറെ പ്രതികരണം. പിണറായിയെ വിമർശിക്കാൻ പാർട്ടി അംഗങ്ങൾക്ക് ഭയമുണ്ടോയെന്ന മാധ‍്യമങ്ങളുടെ ചോദ‍്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. വിമർശനവും സ്വയംവിമർശനവും തെറ്റുതിരുത്തലും പാർട്ടിയിലുണ്ടെന്നും അത് പാർട്ടിയിലാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്നും വീഴ്ച എന്തെന്ന് കണ്ടെത്തി തിരുത്തുകയെന്നതാണ് പാർട്ടി ചെയ്യുന്നതെന്നും ജയരാജൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *