Timely news thodupuzha

കനത്ത മഴയും ഉരുൾപൊട്ടലും: ഇടുക്കിയിൽ ഒരു മരണം, ഒരാളെ കാണാതായി

ഇടുക്കി: അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയിൽ രണ്ടിടങ്ങളിലായി ഒരു മരണം റിപ്പോർട്ട് ചെയ്യുകയും ഒരാളെ കാണാതാകുകയും ചെയ്തുതൊടുപുഴയ്ക്ക് സമീപം കുടയത്തൂർ അടുർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരമ്മ മരിച്ചു. മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ വീടിന് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവി, മകൻ രതീഷ് എന്നിവരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. എൻ.ഡി.ആർ.എഫും ഫയർഫോഴ്സും പ്രാദേശികവാസികളും ചേർന്ന നടത്തിയ തെരച്ചിലിനൊടുവിൽ രാവിലെ ഏഴ് മണിയോടെയാണ് സുമതിയുടെ മൃതദേഹം കണ്ടെടുക്കാനായത്. ഇടുക്കി വാഗമണ്ണിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരെയാണ് കാണാതായത്. മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *