കോതമംഗലം: കനത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി. റിസർവോയറിലെ ജലനിരപ്പ് സുരക്ഷിതമായ അളവിൽ നിലനിർത്തുന്നതിനായി 14 ഷട്ടറുകളാണ് ഉയർത്തിയത്. 12 ഷട്ടറുകൾ അഞ്ച് മീറ്റർ വീതവും 2 എണ്ണം ആറു മീറ്റർ വീതവുമാണ് ഉയർത്തിയിട്ടുള്ളത്. ഭൂതത്താൻകെട്ട് ബാരേജിൽ നിന്ന് വെള്ളം ഒഴുകിയെത്താൻ സാധ്യതയുള്ളതിനാൽ പെരിയാറിന്റെ തീര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം: ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 14 ഷട്ടറുകൾ ഉയർത്തി






