Timely news thodupuzha

ഇടുക്കി ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 200 പേർ

ഇടുക്കി: നിലവിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിൽ നിലവിൽ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 200 പേരാണ് ക്യാമ്പിലുള്ളത്. ഇതിൽ 78 പുരുഷന്മാരും 98 സ്ത്രീകളും 24 കുട്ടികളുമാണുള്ളത്. തൊടുപുഴ താലൂക്കിൽ 6 ക്യാമ്പുകളിലായി 122 പേരാണുള്ളത്. പുരുഷന്മാർ-50, സ്ത്രീകൾ-62, കുട്ടികൾ – 10. ഇടുക്കി താലൂക്കിൽ 4 ക്യാമ്പുകളിലായി 44 പേരുണ്ട്. പുരുഷന്മാർ – 19, സ്ത്രീകൾ – 18, കുട്ടികൾ-7.
പീരുമേട് താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി 26 പേരുണ്ട്. പുരുഷന്മാർ – 8, സ്ത്രീകൾ – 14, കുട്ടികൾ – 4. ഉടുമ്പഞ്ചോല താലൂക്കിൽ ഒരു ക്യാമ്പിൽ 8 പേരുണ്ട്. പുരുഷന്മാർ – 1, സ്ത്രീകൾ – 4, കുട്ടികൾ – 3.

Leave a Comment

Your email address will not be published. Required fields are marked *