Timely news thodupuzha

രാജമുടി എസ്.സി ഉന്നതിയിൽ കാട്ടനാ ശല്യം; ആശ്വാസകരങ്ങളുമായി എം.എൽ.എ സിറിയക്ക് തോമസ്

ഇടുക്കി: കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടനയുടെ ശല്യം മൂലം സ്വൈര്യജീവിതം നഷ്ടപ്പെട്ട രാജമുടി എസ്.സി ഉന്നതിയിലാണ് സ്ഥലം എം.എൽ.എ സിറിയക്ക് തോമസ് സന്ദർശനം നടത്തിയത്. രാജമുടി സ്വദേശി ചന്ദനവും കുടുംബവും തല നാരിഴക്കാണ് കാട്ടനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്.

പ്രദേശത്ത് നിരവധി ആളുകളുടെ കൃഷിയാണ് കാട്ടനയുടെ ശല്യത്താൽ നശിച്ചത്. രാജേന്ദ്രൻ, അയ്യപ്പൻ, സെൽവരാജ്, പൊന്നയ്യൻ, ചെല്ലമ്മ എന്നിവരുടെ ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ നിരവധി കൃഷികൾക്ക് നാശം വന്നിട്ടുണ്ട്. പുലർച്ചെ രണ്ട് മണിക്കാണ് കാട്ടനാ ചന്ദനത്തിന്റെ പുരയിടത്തിൽ എത്തിയത്.

പീരുമേട് എം.എൽ.എ സിറിയക്ക് തോമസ് സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരോട് റോന്തു ചുറ്റൽ ശക്തമാക്കുന്നതിനും വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിനും മറ്റ് അടിയന്തരി നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശവും നൽകി.

Leave a Comment

Your email address will not be published. Required fields are marked *