തിരുവനന്തപുരം: ഓഗസ്റ്റ് 15 മുതൽ കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖച്ഛായ മാറുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. My police station എന്ന പുതിയ പദ്ധതിയിലൂടെ കേരളത്തിലെ പൊലീസ് സംവിധാനത്തെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കിമാറ്റുകയാണ്. കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ഒരു പരിവർത്തനമാണ്. ജനങ്ങൾക്ക് കൂടുതൽമെച്ചപ്പെട്ട സേവനം നൽകുന്ന ജനാധിപത്യ പൊലീസിംഗ് എന്ന സങ്കൽപ്പത്തിലെ നിർണ്ണായകമായ ചുവട് വയ്പ്പാണിത്.

ഓഗസ്റ്റ് 15 മുതൽപൊലീസ് സ്റ്റേഷനുകളിൽസ്റ്റേഷൻഹൗസ് ഓഫീസർമ്മാരായി ( എസ് എച്ച് ഓ) സബ് ഇൻസ്പക്ടർമ്മാരെ നിയമിക്കാൻസർക്കാർതിരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസ് എച്ച് ഒ മാരായി സർക്കിൾഇൻസ്പക്ടർമാരെ നിയമിക്കുന്ന തിരുമാനമെടുത്തിരുന്നു. ഇതിൽസമൂലമായ മാറ്റം വരുത്തിക്കൊണ്ടാണ് ഈ പുതിയ പരിഷ്കാരം ആഭ്യന്തര വകുപ്പ് കൊണ്ടുവരുന്നത്. സബ് ഇൻസ്പക്ടർമ്മാരായി നേരിട്ട് ജോലിയിൽപ്രവേശിക്കുന്ന യുവതീ- യുവാക്കൾക്ക് പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ലഭിക്കുന്നത് അവരുടെ കാര്യക്ഷമതയെയും , തിരുമാനങ്ങൾഎടുക്കാനുള്ള കഴിവിനെയും കൂടുതൽ ശക്തമാക്കും. കേരളത്തിലെ 484 ലോ ആന്റെ് ഓർഡർപൊലീസ് സ്റ്റേഷനുകളുടെയും കാര്യക്ഷമമായ പ്രവർത്തനത്തിനും ജനങ്ങൾക്ക് പൊലീസ് സ്റ്റേഷനുകൾതങ്ങളുടേത് കൂടിയാണെന്ന് ബോധ്യപ്പെടാനും ജനകീയ പൊലീസിംഗ് എന്ന ആശയം കൂടുതൽ ദൃഡമാക്കാനും ഇത് ഉപകരിക്കും. കേരളത്തിലെ 419 പൊലീസ് സ്റ്റേഷനുകളിലാണ് ആഗസ്റ്റ് 15 മുതൽഎസ് എച്ച് ഒ മാരായി സബ് ഇൻസ്പക്ടർമ്മാരെ നിയമിക്കുന്നത്. അതേ സമയം പ്രാധാന്യമുള്ള 64 പൊലീസ് സ്റ്റേഷനുകളിൽഎസ് എച്ച് ഒ മാരായി സർക്കിൾഇൻസ്പക്ടർറാങ്കിലുള്ള ഉദ്യോഗസ്ഥരെ നിലനിർത്തും.
മുല്ലപ്പെരിയാറിന്റെ നിർണ്ണായകവും തന്ത്രപരവുമായ പ്രധാന്യം കണക്കിലെടുത്ത് ആ സ്റ്റേഷനിലെ എസ് എച്ച് ഒ യുടെ ചുമതല ഡിവൈഎസ് പിക്ക് തന്നെയായിരിക്കും.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും എടുത്ത് പറയേണ്ടതും കേരളത്തിലെ 63 പൊലീസ് സ്റ്റേഷനുകളിൽഎസ് എച്ച് ഒ മാരാകാൻപോകുന്നത് വനിതാ സബ് ഇൻസ്പക്ടർമ്മാരിയിരിക്കും എന്നതാണ്.
സബ് ഇൻസ്പക്ടർമ്മാരെ എസ് എച്ച് ഒ മാരായി നിയമിക്കുമ്പോൾഅവർക്ക് മാർഗ നിർദശം നൽകാനും പ്രവർത്തനങ്ങൾനിരീക്ഷിക്കാനും സർക്കിൾഇൻസ്പക്ടർമ്മാരുടെ കീഴിൽ 200 പൊലീസ് സർക്കിളുകൾസൃഷ്ടിക്കപ്പെടും.
My police station പദ്ധതിയുടെ പ്രധാന സവിശേഷതകൾ:- പൊലീസ് സ്റ്റേഷനിലെത്തുന്ന ഓരോ വ്യക്തിയുടെയും അന്തസിനെ മാനിച്ചുകൊണ്ട്, മെച്ചപ്പെട്ട, സമയബന്ധിതമായ, സേവനങ്ങൾനൽകിക്കൊണ്ട് വിവിധ ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനുകളെ സമീപിക്കുന്ന പൗരന്റെ സംതൃപ്തി ഉറപ്പുവരുത്തുക എന്നതാണ് My police station പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കസ്റ്റഡി മരണങ്ങൾ, കസ്റ്റഡി മർദ്ദനങ്ങൾഎന്നിങ്ങിനെ custodial crimes നെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് My police station പദ്ധതിയുടെ അടുത്ത സുപ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ നടപടികളിലൊന്നാണ് custodial crimes. ആരുടെ നേരെയും മൂന്നാം മുറ പ്രയോഗിക്കാൻപാടില്ല. ഇത് നിയമവിരുദ്ധമാണ്, മാനവിക വിരുദ്ധമാണ്. കുറ്റകൃത്യം തെളിയിക്കുന്നത് പോലെ തന്നെ പ്രധാന്യമുള്ളതാണ് അതിനായി പൊലീസ് സ്വീകരിക്കുന്ന വഴികളും.
പുതിയ കർമമ പരിപാടി ( PLAN OF ACTION):- പുതിയ എസ് എച്ച് ഒ മാർക്കെല്ലാം ORIENTATION TRAINING നൽകണം. പൊലീസ് സ്റ്റേഷനുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഘട്ടം ഘട്ടമായി ORIENTATION TRAINING നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. സൂപ്പർവൈസറി ഇൻസ്പക്ടർമ്മാരുടെയും ഡി വൈ എസ് പിമാരുടെയും പരിശീലനം. സൂപ്പർവൈസറി ഉദ്യോഗസ്ഥർ എന്നത് സർക്കിൾ ഇൻസ്പക്ടർ മുതൽ മുകളിലേക്കുള്ളളവരാണ്. ഇവരുടെ സജീവമായ ഇടപെടൽഉണ്ടെങ്കിലേ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കൂ. പൗരൻമ്മരാടും കീഴുദ്യോഗസ്ഥരോടും നല്ല ബന്ധം പുലർത്താൻസൂപ്പർവൈസറി ഉദ്യോഗസ്ഥർക്ക് കഴിയണം. അനാവശ്യ സമ്മർദ്ദം ആത്മഹത്യയിലേക്ക് നയിക്കുന്നതു പോലുള്ള അവസ്ഥ ഒഴിവാക്കണം. സൂപ്പർവൈസറി ഉദ്യോഗസ്ഥർസാങ്കേതിക രംഗത്തെ മാറ്റങ്ങൾപഠിക്കുകയും ഉൾക്കൊള്ളുകയും വേണം. അതുവഴി കൂടുതൽമെച്ചപ്പെട്ട സേവനങ്ങൾഉറപ്പുവരുത്താൻകഴിയും. ഹൈടെക് കുറ്റകൃത്യങ്ങളുടെ കാലമാണിപ്പോൾ. ലോൺആപ്പുകളും, മറ്റ് സൈബർതട്ടിപ്പുകളും വലിയ തോതിൽവർധിക്കുന്നു. ഇതെല്ലാം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പൊലീസിനെ പ്രാപ്തമാക്കും. ഇതിനായി ഐ.ജി സൈബർ സെക്യുരിറ്റിയുടെ നേതൃത്വത്തിൽ ഇപ്പോൾ തന്നെ ഒരു സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇരുപത് വർഷമായി നിലനിൽക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കും. ഇപ്പോൾ അത് യാന്ത്രികമായ പ്രവർത്തനങ്ങളിലേക്ക് ചുരുങ്ങിയിട്ടുണ്ട്.
My police station പദ്ധതിയുടെ പ്രധാന ഘടകമാണ് ഫീഡ് ബാക്ക് ശേഖരിക്കാനുള്ള സംവിധാനം. റേഞ്ച് ഡിഐജി മാർതങ്ങളുടെ ചുമതലയിലുള്ള ഓരോ സ്റ്റേഷനിൽനിന്നും ഫീഡ് ബാക്കുകൾ ശേഖരിക്കണം. മാസം തോറും ഇത് വിലയിരുത്തി വേണ്ട നിർദേശങ്ങൾനൽകണം.
സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ എഡിജിപി(ലോ ആന്റ് ഓർഡർ) ആയിരിക്കും My police station കോ – ഓർഡിനേറ്റർ
സംസ്ഥാന പൊലീസ് മേധാവി ഈ പദ്ധതിയുടെ പ്രതിമാസ പ്രോഗ്രസ് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. നൂതനമായ ഈ പദ്ധതിക്ക് എല്ലാ മാധ്യമങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.






