Timely news thodupuzha

മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന് ഫെഡറൽ ബാങ്ക് ഡയാലിസിസ് യൂണിറ്റ് നൽകി

തൊടുപുഴ: ഫെഡറൽ ബാങ്ക് സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന് ഡയാലിസിസ് യൂണിറ്റ് സംഭാവന ചെയ്തത്. എട്ടര ലക്ഷത്തോളം രൂപ വിലവരുന്ന ഡയാലിസിസ് യൂണിറ്റാണ് നൽകിയത്. ആതുര സേവന രം​ഗത്ത് നിസ്തുല സേവനം നൽകുന്ന ഹോളി ഫാമിലി ഹോസ്പിറ്റലിന് ഡയാലിസിസ് യൂണിറ്റ് നൽകുന്നതിൽ സന്തോഷം ഉണ്ടെന്നും തുടർന്നും എല്ലാവിധ സഹകരണം ഉണ്ടാകുമെന്നും ബോങ്ക് അധികൃതർ പറഞ്ഞു.

ദിവസം 31 രോ​ഗികൾക്ക് ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയാണ് ഹോളി ഫാമിലി. കൂടാതെ സാന്ത്വനം എന്നപേരിൽ മാസം തോറും 50 പേർക്ക് സൗജന്യ ഡയാലിസിസ് നൽകുന്നുണ്ട്. ഫെഡറൽ ബാങ്ക് നൽകിയ പുതിയ ഡയാലിസിസ് യൂണിറ്റ് ഉപയോ​ഗിച്ച് കൂടുതൽ പേർക്ക് സേവനം നൽകാൻ സാധിക്കുമെന്ന് ഹോളി ഫാമിലി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റ് മേരി ആലപ്പാട്ട് പറഞ്ഞു.

പ്രസ്തുത ചടങ്ങിൽ ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ജെബിൻ കേ ജോസ്, ഫെഡറൽ ബാങ്ക് സോണൽ ഓഫീസിൽ നിന്നും ലെസിൻ സി, മങ്ങാട്ടുകവല ബ്രാഞ്ച് ഹെഡ് സുബിൻ സണ്ണി, ഫെഡറൽ ബാങ്കിന്റെ തൊടുപുഴ ടൗണിലെ മറ്റു ബ്രാഞ്ചുകളായ തൊടുപുഴ, വെങ്ങല്ലൂർ , തൊടുപുഴ വെസ്റ്റ് ബ്രാഞ്ചുകളിലെ ഉദ്യോ​ഗസ്ഥർ പങ്കെടുത്തു.
ന്യൂസ് ബ്യൂറോ തൊടുപുഴ

Leave a Comment

Your email address will not be published. Required fields are marked *