തൊടുപുഴ: നോവലിസ്റ്റും തിരക്കഥകൃത്തുമായ ക്രൈം ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) മനോജ്കുമാർ ജെ, ക്രൈം ബ്രാഞ്ച് എസ്ഐ ലൈല എ എം (ഗ്രേഡ് ) എന്നിവർ മുഖ്യമന്ത്രിയുടെ പോലീസ് മേഡലിന് അർഹരായി. തൊടുപുഴ ഓവൂർ കുടുംബാംഗമായ മനോജ് പുരുഷപ്രേതം സിനിമയുടെ കഥാകൃത്തും അച്ചായന്റെ സ്വന്തം ഇണങ്ങത്തി സിനിമയുടെ കഥാകൃത്തുമാണ്. വെളുത്തനിറമുള്ള പൂക്കൾ, കടൽ ശാന്തമാണ് തുടങ്ങിയ നോവലുകളുടെ രചയിതാവുമാണ്. തൊടുപുഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഷീജാകുമാരി (ഇന്ത്യൻ ബേക്കറി, കോലാനി) ആണ് ഭാര്യ. ഗോവർദ്ധൻ, യദുനന്ദൻ എന്നിവരാണ് മക്കൾ.
മനോജ്‌കുമാറിനുംലൈലക്കും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ





