Timely news thodupuzha

വണ്ണപ്പുറം ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്തഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും സംഘടിപ്പിച്ചു

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തു, കൃഷി ഭവൻ, കാർഷിക വികസന സമിതി, പാഠശേഖര സമിതി, സഹകരണ ബാങ്ക്, ഇക്കോ ഷോപ്പ് വിവിധ പി. എഫ് ഓ കൾ കുടുംബ ശ്രി എന്നിവയുടെ സംയുക്തഭിമു ഖ്യത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡന്റ്‌ രാജീവ് ഭാസ്കരൻ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസഫ് അറക്കത്തോട്ടം അധ്യക്ഷത വഹിച്ചു.

യോഗത്തിൽ കൃഷി ഓഫീസർ ടി അഭിജിത്, തൃതല പഞ്ചായത്ത് ജന പ്രതിനിതികൾ ആയ സുബൈദ സുബൈർ, സണ്ണി കളപ്പുരക്കൽ, ജയിനമ്മ ജോസ്, ജിജോ ജോസഫ്, ഷൈനി സന്തോഷ്‌, ബീന സിദ്ധാർത്ഥൻ, കെ.കെ രവി, ഷാമിന, മിനി പ്രിൻസ്, ചന്ദ്രിക സാമൂൽ, അജിത ദിനേശൻ, വിഘ്‌നേശ്വർ കെ ശശി, അനീഷ്‌ കിഴക്കേൽ, കൃഷി അസിസ്റ്റാന്റ കെ.ആർ അമ്പിളി എന്നിവർ സംസാരിച്ചു. കർഷകർ പൊതു പ്രവർത്തകർ, കൃഷി ഭവൻ ജീവനക്കാർ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *