Timely news thodupuzha

പ്രിയദർശിനിയിൽ മാവേലി

മേലുകാവ്: മുട്ടത്തുനിന്നും ബസ്സിൽ കയറിയവർ അത്ഭുതപ്പെട്ടു. ദേ, സാക്ഷാൽ മാവേലി വൈറ്റില – കുമളി കെഎസ്ആർടിസി പ്രിയദർശിനി ബസിൽ കയറി ടിക്കറ്റ് എടുക്കുന്നു. സൈഡ് സീറ്റിൽ തന്നെ ഇരിപ്പുമായി.പിന്നെ അവിടെ നിന്നും പോകുന്ന വഴിയിൽ ഒക്കെ വെയിറ്റിംഗ് ഷെഡിൽ ഇരിക്കുന്ന ആളുകൾ വരെ കൈവീശി കാണിക്കലായി!ദേ, മാവേലി എന്ന് സന്തോഷപൂർവ്വം പുഞ്ചിരിയോടെ പറയുകയായിരുന്നു അവർ.സൈഡ് സീറ്റിൽ ഇരുന്നുകൊണ്ട് മാവേലി കൈവീശുകയും പുഞ്ചിരിക്കുകയും ചെയ്ത് ഹാപ്പി ഓണാശംസകൾ പറഞ്ഞായിരുന്നു പിന്നീടുള്ള യാത്ര.

കുടയത്തൂർ കോളപ്ര നിന്നും മുണ്ടക്കയത്തേക്ക് ആയിരുന്നു പരിവാരങ്ങൾ ഇല്ലാതെ ഈ മാവേലി മന്നൻ്റെ യാത്ര. കോവിഡ് സമയത്ത് തുടങ്ങിയതാണ് മാവേലിയുടെ ഈ ഒരു യാത്ര. ഓണക്കാലമായാൽ തിരക്കേറും. ഇതിനോടകം നൂറോളം വേദികളിൽ മാവേലിയായി വേഷമിട്ടു. ക്രിസ്തുമസ് കാലമായാൽ വീണ്ടും തിരക്ക് കൂടും. ക്രിസ്തുമസ് ഫാദറിന്റെ വേഷം അണിഞ്ഞ് നിരവധി മത്സരങ്ങളിലും പ്രോഗ്രാമുകളിലും പങ്കെടുക്കും.

ആശാരി കൂടിയായ കോളപ്ര ആലിപ്പറമ്പിൽ സജീവ് ബാലകൃഷ്ണൻ ഒരു നല്ല ഗായകനും റീൽസ് മേക്കറുമാണ്.പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഓണാഘോഷങ്ങൾക്ക് ചെലവേറിയത്തിന്റെ ഭാഗമായി, സംഘാടകർ ചെലവ് ചുരുക്കിയതിന്റെ ഭാഗമായിട്ടാണ് മാവേലി പ്രിയദർശിനി ബസിൽ മുണ്ടക്കയത്തേക്ക് യാത്ര തിരിച്ചത്. സർക്കാരിന് സാമ്പത്തിക ബാധ്യത ഒഴിവാക്കുവാൻ മാവേലി, കണ്ടക്ടർ മിഥുന്റെ അടുക്കൽ നിന്നും ടിക്കറ്റ് വാങ്ങിയായിരുന്നു യാത്ര.ഭാര്യ വീട്ടമ്മയായ അജിത, മക്കൾ നഴ്സിംഗ് വിദ്യാർഥികളായ അശ്വതി ആതിര എന്നിവർ.

Leave a Comment

Your email address will not be published. Required fields are marked *