Timely news thodupuzha

ESA: മാപ്പ് പ്രസിദ്ധീകരിക്കണം, ‘മാറ്റമുണ്ടാകുമെന്ന് പറഞ്ഞാൽ മാത്രം പോരെന്ന് ആലക്കോട്‌ കേരള കോൺഗസ് എം മണ്ഡലം കമ്മിറ്റി

ആലക്കോട്: ഇടുക്കിയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) കാര്യത്തിൽ മാറ്റമുണ്ടാകുമെന്ന് പറയുന്നതിൽ മാത്രം സർക്കാർ ഒതുങ്ങരുതെന്നും, അന്തിമ ESA മാപ്പ് പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രസിദ്ധീകരിക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ESAയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ വ്യക്തമായ അതിർത്തികൾ രേഖപ്പെടുത്തിയ മാപ്പ് പുറത്തിറക്കണം. മാപ്പ് സർക്കാർ വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസുകളിലും പ്രസിദ്ധീകരിച്ച് പൊതുജനങ്ങൾക്ക് പരിശോധിക്കാനുള്ള അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. കർഷകരുടെയും ഭൂവുടമകളുടെയും ജീവിതത്തെയും ഭൂമിയുടെ ഉപയോഗത്തെയും ബാധിക്കുന്ന വിഷയമായതിനാൽ ESA സംബന്ധിച്ച തീരുമാനങ്ങൾ പൂർണ സുതാര്യതയോടെയാകണം. ജനപ്രതിനിധികളുമായും കർഷക സംഘടനകളുമായും ബന്ധപ്പെട്ടവരുമായും ആവശ്യമായ കൂടിയാലോചന നടത്തിയ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്നും ESA: മാപ്പ് പ്രസിദ്ധീകരിക്കണം‘മാറ്റമുണ്ടാകുമെന്ന് പറഞ്ഞാൽ മാത്രം പോര’; ആലക്കോട് കേരള കോൺഗ്രസ് എം.ആലക്കോട് ∙ ഇടുക്കിയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) കാര്യത്തിൽ മാറ്റമുണ്ടാകുമെന്ന് പറയുന്നതിൽ മാത്രം സർക്കാർ ഒതുങ്ങരുതെന്നും, അന്തിമ ESA മാപ്പ് പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രസിദ്ധീകരിക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ESAയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ വ്യക്തമായ അതിർത്തികൾ രേഖപ്പെടുത്തിയ മാപ്പ് പുറത്തിറക്കണം. മാപ്പ് സർക്കാർ വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസുകളിലും പ്രസിദ്ധീകരിച്ച് പൊതുജനങ്ങൾക്ക് പരിശോധിക്കാനുള്ള അവസരം നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.യോഗം സംസ്ഥാന കമ്മിറ്റി അംഗം മാത്യു വാരികാട്ട് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് തോമസ് മൈലാടുർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി നെവിൻ പട്ടാം ങ്കുളം, തോമസ് വട്ടപ്പാറ, യൂത്ത് ഫ്രണ്ട് സെക്രട്ടറി അ ആന്റണി, കർഷക യൂണിയൻ പ്രസിഡന്റ് ജോസ് ഒട്ടയ്ക്കൽ, കർഷക അവാർഡ് ജേതാവ് പി.സി ആന്റണി എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *