Timely news thodupuzha

ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങളില്‍ 60 ശതമാനവും പരിഹരിച്ചുകഴിഞ്ഞെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ഇടുക്കി: ജില്ലയിലെ ഭൂ പ്രശ്‌നങ്ങളില്‍ 60 ശതമാനവും പരിഹരിച്ചുകഴിഞ്ഞെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കട്ടപ്പനയില്‍ യു.ഡി.എഫ് നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. രാവിലെ കലക്റ്ററേറ്റില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ 60 ശതമാനം ഭൂ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടുണ്ട്. 10 ചെയിന്‍, ഏഴ് ചെയിന്‍ മേഖലകളിലെ പട്ടയ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ചെയിന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ അടക്കം ചില നിയമ തടസങ്ങളുണ്ട്. ഇവ പരിഹരിക്കുന്നതിനായി നിയമ നിര്‍മാണം വേണ്ടിവരും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഇതിനുള്ള നിയമ ഭേദഗതികള്‍ പാസാക്കും. സി.എച്ച്.ആര്‍. ഭൂമിയിലെ നിയമ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഈ വിഷയത്തില്‍ കോടതിയില്‍ സര്‍ക്കാരിന് ഒറ്റ അഭിപ്രായമേ ഉണ്ടാകുകയുള്ളു. മൂന്ന് മാസത്തിനുള്ളില്‍ അയ്യായിരം പട്ടയങ്ങള്‍ വിതരണം ചെയ്യും. നിയമ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം ഇതിലും ഉയരും. ആനത്താരയില്‍ നടത്തിയ വന്‍കിട കൈയ്യേറ്റങ്ങള്‍ പൊളിക്കും. ഇവിടുത്തെ കര്‍ഷകര്‍ക്ക് പ്രശ്‌നം ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞുബൈറ്റ് കട്ടപ്പന അടക്കമുള്ള ടൗണുകളില്‍ ഷോപ്പ് സൈറ്റുകളുടെ പട്ടയ നടപടികള്‍ നടപ്പാക്കും. ചില പട്ടയങ്ങളില്‍ ഏലം എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മാറ്റുന്നതിനുള്ള നടപടികളും ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്തും ടൂറിസം രംഗത്തും വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വി.ഡി സതീശന് കട്ടപ്പനയിൽ വലിയ സ്വീകരണ യോഗമാണ് സംഘടിപ്പിച്ചത്തുറന്ന ജീപ്പിലാണ് മുഖ്യമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചത്. യോഗത്തില്‍ യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. എം.പി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി..യു.ഡി.എഫ് കൺവീനർ എം.ജെ ജേക്കബ്, എം.എൽ.എ മാരായ റോയി കെ പൌലോസ്, അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ്. രാജ, മുൻ എം എൽ എ അഡ്വ. ഇ.എം ആഗസ്തി, അഡ്വ. എസ്. അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ, തുടങ്ങിയ നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *