Timely news thodupuzha

logo

കരിങ്കുന്നം സർവ്വീസ് സഹകരണ ബാങ്കി പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും ഹെഡോഫീസ് മന്ദിര ഉദ്ഘാടനവും 16ന്

കരിങ്കുന്നം: സർവ്വീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളന ഉദ്ഘാടനവും ജൂബിലി മെമ്മോറിയൽ ഹെഡോഫീസ് മന്ദിര ഉദ്ഘാടനവും 16ന് നടത്തും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി പൊതുമ്മേളനത്തിന്റെയും എം.എൽ.എ പി.ജെ.ജോസഫ് ഹെഡോഫീസ് മന്ദിരത്തിന്റെയും ഇടുക്കി ജോയിന്റ് രജിസ്ട്രാർ ജോസ്സാൽ പ്രാൻസിസ് സ്രടോങ്ങ് റൂമിന്റെയും കേരള ബാങ്ക് ഡയറക്ടർ കെ.വി.ശശി എ.ഐ.എമ്മിന്റെയും ഉ​ദ്ഘാടനം നിർവ്വഹിക്കും. മാത്യു ജോൺ മാനുങ്കൽ അധ്യക്ഷത വഹിക്കും.

1947ൽ സ്ഥാപിച്ച സർവ്വീസ് സഹകരണ ബാങ്ക് 2022ൽ 75 വർഷം പൂർത്തിയായിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ട വാർഷികാഘോഷം 2021ൽ ആരംഭിക്കാൻ കഴിഞ്ഞില്ല. അതിനാൽ കഴിഞ്ഞ വർഷമാണ് ആഘോഷത്തിന് തുടക്കമിട്ടത്.

സമാപന സമ്മേളനത്തിൽ ഇടുക്കി പ്ലാനിങ്ങ് എ.ആർ‌ സ്റ്റാൻലി ജോൺ മുൻ പ്രസിഡന്റുമാരെ ആദരിക്കും. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ് മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ എ.ആർ മിനി.സി.ആർ, റബ്ബർ മാർക്കറ്റിങ്ങ് പ്രോസസിങ്ങ് സൊസൈറ്റി പ്രസിഡന്റ് എം.ജെ.ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുനിത.സി.വി, ബ്ലോക്ക് മെമ്പർ ട്രീസ ജോസ്, ബോർഡ് മെമ്പർ ജോമോൻ ഫിലിപ്പ്, കോൺ​ഗ്രസ് പ്രതിനിധി ജോയി കട്ടക്കയം, സി.പി.എം ഭാരവാഹി ദിനകർ.കെ.ജി, സി.പി.ഐ നേതാവ് ജോഷി.കെ.മാത്യു, കേരള കോൺ​ഗ്രസ് എമ്മിലെ ബാബു കുര്യാക്കോസ്, ബി.ജി.പി അം​ഗം വിനോദ് മാത്യു, കെ.വി.വി.ഇ.എസ് ബിജോയ് ജെയിംസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ബോർഡ് മെമ്പർ ജോജി തോമസ് സ്വാ​ഗതവും സെക്രട്ടറി ഡീന സെബാസ്റ്റ്യൻ കൃതജ്ഞതയും പറയും.

Leave a Comment

Your email address will not be published. Required fields are marked *