Timely news thodupuzha

logo

പി സി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് ; പരിശോധന ആരംഭിച്ചത് പുലർച്ചെ

കോട്ടയം : മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു റെയ്ഡ്. നടന്‍ ദിലീപിന്‍റെ സഹോദരനുമായി മകന്‍ ഷോണ്‍ ജോര്‍ജ് സംസാരിച്ചതിന്‍റെ പേരിലാണ് റെയ്ഡ് എന്ന് പി.സി. ജോര്‍ജ് അറിയിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ്. പുലര്‍ച്ചെ 4.30ടെയാണ് പരിശോധന ആരംഭിച്ചത്.

അതിജീവിതയ്‌ക്കെതിരെ പ്രചാരണം നടത്താന്‍ വ്യാജ വാട്‌സാപ് ഗ്രൂപ്പ് നിര്‍മിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വാട്‌സാപ് സന്ദേശങ്ങളാണ് അന്വേഷിക്കുന്നത്. ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍നിന്നുള്ള സന്ദേശങ്ങളെക്കുറിച്ചാണ് അന്വേഷണം.

Leave a Comment

Your email address will not be published. Required fields are marked *