Timely news thodupuzha

ഗുലാം നബി ആസാദിന് ബിജെപിയിലേക്ക് ക്ഷണം

ഡൽഹി: ബിജെപി നേതാവ് കുൽദീപ് ബിഷ്ണോയ് ഗുലാം നബി ആസാദിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. കോൺഗ്രസ് ആത്മഹത്യാപരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ബിഷ്ണോയ് പറഞ്ഞു.

“കോൺഗ്രസ് ആത്മഹത്യാപരമായ അവസ്ഥയിലാണെന്ന് പറഞ്ഞാൽ അതിൽ തെറ്റ് പറയാനാകില്ല. രാഹുൽ ഗാന്ധി തന്റെ ഈഗോ മാറ്റിവെക്കണമെന്നാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്. ഗുലാം നബി ആസാദിന് ബി ജെ പിയിലേക്ക് സ്വാഗതം. പാർട്ടി എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ, പാർട്ടിയിൽ ചേരാൻ എനിക്ക് അദ്ദേഹത്തെ അനുനയിപ്പിക്കാൻ സാധിക്കും’, ബിഷ്ണോയ് പറഞ്ഞു.

ഹരിയാനയിൽ നിന്നുള്ള നേതാവാണ് ബിഷ്ണോയ്. ബിഷ്ണോയ് നേരത്തെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു ബിഷ്ണോയിയും കോൺഗസിൽ നിന്നും രാജിവെച്ചത്.