ഇമ്മാനുവൽ മാക്രോണിനും റസീപ് തയീപ് എർദോഗനും ഡൽഹി ജുമാ മസ്ജിദ് സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചു
ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് ഡൽഹിയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും തുർക്കി പ്രസിഡന്റ് റസീപ് തയീപ് എർദോഗനും ചരിത്ര പ്രസിദ്ധമായ ഡൽഹി ജുമാ മസ്ജിദ് സന്ദർശിക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചുവെന്ന് റിപ്പോർട്ട്. സുരക്ഷ കാരണങ്ങളാലാണ് അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്രത്തിന്റെ ഭാഷ്യം. എന്നാൽ, ഷാഹി ഇമാമുമായി നേതാക്കൾ ചർച്ച നടത്തുന്നത് തടയാനായിരുന്നു വിലക്കെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉച്ചകോടിയുടെ സമയത്ത് മസ്ജിദിനെ അണിയിച്ചൊരുക്കിയെങ്കിലും പ്രധാന പരിപാടികളൊന്നും നടത്തിയില്ല. ആതിഥേയ രാഷ്ട്രത്തിന്റെ അഭിപ്രായം മാനിച്ച് ഇരുനേതാക്കളും സന്ദർശനം …