തിരുവനന്തപുരം: കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.ഭാര്യ കമല, മകള്‍ വീണ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, മകന് വിവേക് കിരണ്‍, കൊച്ചുമകന് ഇഷാന് എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ഓണം ആഘോഷിച്ചത്.
ഭാര്യയും മക്കളുമടക്കം ബാക്കിയെല്ലാവരും ചുവപ്പും വെള്ളയും ചേര്‍ന്നുള്ള ഡ്രസില്‍ ഓണം ആഘോഷിച്ചപ്പോള്‍ മുഖ്യമന്ത്രി പതിവ് വെള്ള കളര്‍ ഡ്രസില്‍ തന്നെയായിരുന്നു. മുഹമ്മദ് റിയാസാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്