Timely news thodupuzha

വാങ്ക് വിളിക്കുന്ന സമയത്ത് ഇമ്രാന്‍ ഖാന്‍ പാട്ടുകേള്‍ക്കുകയും ഡാന്‍സ് കളിക്കുകയും ചെയ്യുന്നു; ദൈവനിന്ദ കാണിച്ചതിനാണ് വെടിവച്ചതെന്ന് അക്രമി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പാര്‍ട്ടി റാലിക്കിടെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നേരെ  വെടി ഉയര്‍ത്ത സംഭവത്തില്‍ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

കാലില്‍ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ ഖാന്‍ അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിമൂന്നോളംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇമ്രാന്‍റെ രണ്ടുകാലുകളിലും വെടിയേറ്റതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും സൂചനകളുണ്ട് 

Leave a Comment

Your email address will not be published. Required fields are marked *