തിരുവനന്തപുരം: ബഫർ സോണില്‍ വിദഗ്ധ സമിതി കാലാവധി 2 മാസത്തേക്കു കൂടി നീട്ടാന്‍ തീരുമാനം. ഫീൽഡ് സര്‍വേ വേഗത്തിലാക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. ഫീൽഡ് സര്‍വേ എന്ന് മുതലെന്ന് വിദഗ്ധ സമിതിയാവും തീരുമാനിക്കുക.
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതിയിൽ സാവാകാശം തേടും. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലുള്ള പരാതി സമർപ്പിക്കാനുള്ള സമയ പരിധി ജനുവരി 5 വരെ നീട്ടും. പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23 ന് തീരുകയായിരുന്നു. അതേസമയം, ഫീൽഡ് സർവേ അതിവേഗം തുടങ്ങും. ഹെൽപ് ഡെസ്ക്ക് വിപുലമാക്കാനും റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനും തീരുമാനമായി.