Timely news thodupuzha

logo

ഇടുക്കി ജില്ല പ്രൈപറ്റ് ബസ് ആന്റ് ഹെവി മോട്ടോർ മസ്ദൂർ സംഘം(ബി.എം.എസ്).    പ്രതിഷേധ ധർണ്ണ നടത്തി

തൊടുപുഴ:ഇടുക്കി ജില്ല പ്രൈപറ്റ് ബസ് ആന്റ് ഹെവി മോട്ടോർ മസ്ദൂർ സംഘം(ബി.എം.എസ്) തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രതിഷേധ ധർണ്ണ നടത്തി.

തൊടുപുഴ സ്വകാര്യ സ്റ്റാൻഡിൽ നിന്ന് മുവാറ്റുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലെ തൊഴിലാളികൾ തമ്മിലും ഉടമകൾ തമ്മിലും സമയത്തെ ചൊല്ലി ദിവസങ്ങളും മാസങ്ങളായി തർക്കത്തിൽ ആണ്. ഇതിന് അധികാരികൾ ഇടപ്പെട്ട് ശ്വാശ്വത പരിഹാരം ഉണ്ടാക്കണമെന്ന്  ആവശ്യപ്പെട്ട് ബി.എം.എസ്. നേതൃത്വത്തിൽ സങ്കടിപ്പിച്ച ധർണ്ണ ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ സണ്ണി ജോസ് അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ല പ്രസിഡന്റ് കെ.ജയൻ, മോട്ടോർ ജില്ല ജനസെക്രട്ടറി കെ.എം.സിജു.എസ്. ശ്രീജിത്ത്, സിജോ ആഗസ്തി, എൽദോസ് ഷാജു എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *