തൊടുപുഴ: മെയ് 19ന് സവിശേഷ ഓഫർ ഒരുക്കി ഹാപ്പ് ഡെയിലി അരുൺ ഐസ്ക്രീംസ്. ഏറ്റവുമടുത്തുള്ള ഹാപ്പ് ഡെയിലിയിൽ വെറും 25 രൂപ നൽകി 175 രൂപ വിലയുള്ള ഐസ്ക്രീമുകൾ ആസ്വദിക്കാൻ അവസരം നൽകുന്നു.
തൊടുപുഴ വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഹാപ് ഡെയിലി അരുൺ ഐസ്ക്രീംസിൽ നിന്നും ഉപഭോക്താക്കൾക്ക് വിവിധ ഫ്ലേവറുകളിൽ തയ്യാറാക്കിയിരിക്കുന്ന ഐസ്ക്രീമുകൾ ആസ്വദിക്കാം.
ഓഫർ ലഭിക്കുന്നതിനായി ചില നിബന്ധനകളും മുമ്പോട്ടു വയ്ക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കൂപ്പൺ കൈമാറാൻ പാടില്ല, കൂപ്പണിൽ നൽകിയിരിക്കുന്ന ഐറ്റംസ് മാത്രമേ ലഭിക്കൂ, ഐസ്ക്രീം സ്ഥാപനത്തിൽ ഇരുന്ന് തന്നെ കഴിക്കുക, ഐസ്ക്രീം നഷ്ടപ്പെടുത്താൻ സാധിക്കില്ല, ഒന്ന കഴിച്ച് തീർന്നതിനു ശേഷം മാത്രം അടുത്തത് വാങ്ങുക, ഉപഭോക്താക്കൾ 20 മിനിറ്റിനുള്ളിൽ തന്നെ ഐസ്ക്രീം വാങ്ങി കഴിക്കേണ്ടതാണ് തുടങ്ങിയ നിബന്ധനകളും അരുൺ ഐസ്ക്രീംസ് മുമ്പോട്ട് വയക്കുന്നുണ്ട്. ഈ പ്രത്യേക ഓഫർ ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അരുൺ ഐസ്ക്രീംസ് മാനേജ്മെന്റ് അറിയിച്ചു.