തൊടുപുഴ: മർച്ചന്റ്സ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. ചെറുകിട വ്യാപാരികൾക്ക് മേൽ അടിച്ചേൽപ്പിച്ച കെട്ടിട വാടക, ജി.എസ്.റ്റി തുടങ്ങിയവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാജ്ഭവൻ മാർച്ച് നടത്തും. പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ, സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽ പീടികപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.