Timely news thodupuzha

സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റെക്കോർഡ് സ്വന്തമാക്കി നിർമല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിൽ ചരിത്രം കുറിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. മൂന്നാം മോദി സർക്കാരിൻറെ രണ്ടാം ബജറ്റും നിർമലാ സീതാരാമൻറെ എട്ടാമത് സമ്പൂർണ ബജറ്റുമാണിത്. ഇതോടെ സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റെക്കോർഡ് നിർമല സ്വന്തമാക്കി. എഴ് ബജറ്റുകൾ അവതരിപ്പിച്ച സി.ഡി. ദേശ്മുഖിൻറെ റെക്കോർഡ് മറികടന്നാണ് നിർമലയുട നേട്ടം. ഇന്നത്തെ അവതരണം കൂടി പരിഗണിച്ച് 2019 മുതൽ ഏഴ് സമ്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമല അവതരിപ്പിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *