Timely news thodupuzha

കോഴിക്കോട് മെഡിക്കൽ കോളെജിൽ റാഗിങ്ങ്

കോഴിക്കോട്: മെഡിക്കൽ കോളെജിൽ ജൂനിയർ വിദ‍്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ 11 എംബിബിഎസ് വിദ‍്യാർഥികളെ സസ്പെൻഡ് ചെയ്തു. കോളെജ് ഹോസ്റ്റലിൽ വച്ച് ഒന്നാം വർഷ എംബിബിഎസ് വിദ‍്യാർഥികളെ രണ്ടാം വർഷ വിദ‍്യാർഥികൾ റാഗ് ചെയ്തുവെന്ന പരാതിയിലാണ് നടപടി. സീനിയർ വിദ‍്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയർ വിദ‍്യാർഥികളുടെ പരാതി. സംഭവത്തിൽ കോളെജ് പ്രിൻസിപ്പൽ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടായിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് വിദ‍്യാർഥികളെ സസ്പെൻഡ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *