തൃശൂർ: തിരുവനന്തപുരത്ത് നിന്ന് കാണാതായ പൊലീസ് ഉദ‍്യോഗസ്ഥനെ തൃശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി മഹേശ് രാജിനെയാണ്(49) വെളിയന്നൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം എആർ ക‍്യാംപിലെ സീനിയർ സിവിൽ പൊലീസ് ഉദ‍്യോഗസ്ഥനാണ് മഹേഷ്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ‍്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
തൃശൂരിലെ ലോഡ്ജിൽ മൃതദേഹം: മരിച്ചത് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കാണാതായ പൊലീസ് ഉദ‍്യോഗസ്ഥൻ





