Timely news thodupuzha

അരിക്കൊമ്പന്റെ ആക്രമണത്തിൽ വീട് തകര്‍ന്നു

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ 301 കോളനിയിലെ വീട് കാട്ടാന തകര്‍ത്തു. രാവിലെ നാലുമണിയോടെയാണ് 301 കോളനി താമസക്കാരിയായ എമിലി ജ്ഞാന മുത്തുവിന്റെ വീട് അരിക്കൊമ്പന്‍ തകര്‍ത്തത്. വീട്ടില്‍ ആളുള്ള സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം.

തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ചിന്നക്കനാല്‍ റേഷന്‍ കടയുടെ സമീപമെത്തി വാഴത്തോട്ടം നശിപ്പിച്ചിരുന്നു. റേഷന്‍കടയുടെ അടുത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ സമീപത്തുള്ള വാഴത്തോട്ടം ഒറ്റയാന്‍ പൂര്‍ണമായി നശിപ്പിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *