ന്യൂഡൽഹി: ഡോ ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ സഭാ നടപടികളിലെ പ്രാഗൽഭ്യം മുൻനിർത്തിയാണ് പുരസ്‌കാരം. പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാൾ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി സഹാധ്യക്ഷനായിരുന്നു. മുൻ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുൾ കലാമിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ പാർലമെന്ററിയൻ അവാർഡിന്റെ നിർവഹണ ചുമതല പ്രൈം പോയിന്റ് ഫൗണ്ടേഷനാണ്.