കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും 73,000 ത്തിലേക്ക് കുതിക്കുന്നു. ചൊവ്വാഴ്ച (June 3) പവന് 160 രൂപ കൂടി 72,640 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 9080 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. തിങ്കളാഴ്ച ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി രണ്ടു തവണകളായി (രാവിലെ 240 രൂപ; ഉച്ചയ്ക്ക് 880 രൂപ) വിലയിൽ 1,120 രൂപയുടെ വർധവവുണ്ടായി. ഇതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും 72,000ന് മുകളിൽ എത്തിയത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമെരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അന്താരാഷ്ട്ര സ്വർണവിലയിലെ മാറ്റങ്ങൾ അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 110 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണ വില ഉയർന്നു






