ന്യൂഡൽഹി: ഹരിഹരവർമ്മ കൊലക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒന്നാം പ്രതിയായ ജിതേഷിന്റെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ ഖന്ന, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെയായിരുന്നു തീരുമാനം. ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് ബെഞ്ച് നീരീക്ഷിച്ചു. തനിക്ക് കൊലപാതകത്തിലും മോഷണത്തിലും നേരിട്ട് പങ്കില്ലെന്നും അതുകൊണ്ട് ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൊലപാതകം നടന്നതായി പറയപ്പെടുന്ന സ്ഥലത്ത് എത്തിയിട്ടില്ലെന്ന് ജിതേഷിനായി അഭിഭാഷകൻ അഡോൾഫ് മാത്യു വാദിച്ചു. ഇത് കോടതി അംഗീകരിച്ചെങ്കിലും ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയതോടെ കോടതി ഹർജി തള്ളി.
ഹരിഹരവർമ്മ കൊലക്കേസ്; ജിതേഷിന്റെ ഹർജി സുപ്രീം കോടതി തള്ളി





