Timely news thodupuzha

logo

​തീർത്ഥാടകർക്ക് അനുഗ്രഹമായി; ശാന്തമ്പാറ – കോട്ടയം – ചേർത്തല ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിച്ചു

രാജാക്കാട്: കൃപാസനം പളളി, അർത്തുങ്കൽ പള്ളി എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്ക് അനുഗ്രഹമായി കെ.എസ്.ആർ.ടി സി ചേർത്തല ഡിപ്പോയിൽ നിന്നും ശാന്തമ്പാറയ്ക്ക് പുതിയ ബസ് സർവ്വീസ് ആരംഭിച്ചു. രാവിലെ 4.20 ന് ശാന്തമ്പാറയിൽ നിന്ന് പുറപ്പെടുന്ന ബസ് 11.20 ന് ചേർത്തലയിലെത്തും. പള്ളിയിൽ പോയി വരുന്നവർക്ക് ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിൽ നിന്ന് പുറപ്പെടുന്ന ബസിൽ തിരികെ വരുകയും ചെയ്യാം. ശാന്തമ്പാറ, പൂപ്പാറ, രാജകുമാരി, രാജാക്കാട്, കുഞ്ചിത്തണ്ണി, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് രാവിലെ തൊടുപുഴ, പാലാ, കോട്ടയം ഭാഗങ്ങളിലെ ആശുപത്രികളിലേക്കും എത്താവുന്നതാണ്. പുതിയ സർവ്വീസ് വിദ്യാർത്ഥികൾക്കും ഉപകാരപ്ര​ദമാണ്. ‌

സമയവിവരം ഇങ്ങനെ: രാവിലെ 4.20ന് ശാന്തമ്പാറയിൽ നിന്ന് പുറപ്പെട്ട് 4.30ന് പൂപ്പാറയിലെത്തും, 4.40ന് രാജകുമാരി, 4.50ന് രാജാക്കാട്, 5.15ന് കുഞ്ചിത്തണ്ണി, 5.55ന് അടിമാലിയിലെത്തും. 6.05ന് അടിമാലിയിൽ നിന്നും പുറപ്പെട്ട് 7ന് ഊന്നുകൽ വഴി 7.45ന് തൊടുപുഴയിലെത്തും. 8ന് തൊടുപുഴയിൽ നിന്നും പുറപ്പെട്ട് 8.50ന് പാലായിലും 9.40ന് കോട്ടയത്തും എത്തും.10ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് 10.15ന് മെഡി.കോളേജിലൂടെ 10.25ന് നീണ്ടൂരിൽ പ്രവേശിച്ച് 10.35ന് കല്ലറയിലും 10.50ന് ഇടയാഴത്തേക്ക് പോയതിനുശേഷം 11ന് ബണ്ട് റോഡ് വഴി 11.20ന് ചേർത്തലയിലെത്തും. തിരിച്ച് ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിൽ നിന്നും പുറപ്പെട്ട് 2.20ന് ബണ്ട് റോഡിലൂടെ 2.30ന് ഇടയാഴത്തെത്തും, 2.45ന് കല്ലറ 2.55ന് നീണ്ടൂർ 3.05 ന് മെഡി കോളേജ് വഴി 3.20ന് കോട്ടയത്തെത്തും. 3.30ന് കോട്ടയത്തുനിന്നും പുറപ്പെട്ട് 4.20ന് പാലാ വഴി 5.10ന് തൊടുപുഴയിലെത്തും. 5.45ന് തൊടുപുഴയിൽ നിന്നും പുറപ്പെട്ട് 7.35ന് അടിമാലി 8.35ന് രാജാക്കാട്, പൂപ്പാറ വഴി 9.20 ന് ശാന്തമ്പാറയിലെത്തും.

Leave a Comment

Your email address will not be published. Required fields are marked *