Timely news thodupuzha

logo

ദുരിതാശ്വാസ നിധി തട്ടിപ്പ്; മരിച്ചയാൾക്കും സഹായം, പണം കൈപ്പറ്റിയിട്ടില്ലെന്ന് കുടുംബം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചയാൾക്കും സഹായ ധനം അനുവദിച്ചു. 35000 രൂപക്ക് ഉത്തരവായത് എറണാകുളം വടക്കൻ പറവൂ‍ർ സ്വദേശി എം.പി മുരളിയുടെ പേരിലാണ്. അപേക്ഷിച്ചത് മുരളി മരിക്കുന്നതിന് മുമ്പായിരുന്നെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. ദുരിതാശ്വാസ നിധി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇതിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

കയർ തൊഴിലാളിയായിരുന്ന വടക്കൻ പറവൂരിലെ ചെറിയപള്ളൻ തുരുത്തിലുളള മണിയാലിൽ മുരളി കഴിഞ്ഞ ഡിസംബ‍ർ 29ന് വൃക്ക രോഗത്തെത്തുടർന്ന് മരിച്ചു. തൊട്ടടടുത്ത ദിവസം ഡിസംബ‍ 30നായിരുന്നു ദുരാതാശ്വാസ നിധിയിൽ നിന്നുളള സഹായധനത്തിനായി അക്ഷയ വഴി അപേക്ഷിച്ചത്. അതേസമയം മരിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 35000 രൂപ മുരളിയുടെ പേരിൽ ചികിത്സാ ധനമായി അനുവദിച്ചു. ജിലൻസ് നടത്തിയ അന്വേഷണത്തിലാണ് അഴിമതിയെന്ന് പ്രഥമദൃഷ്യാട്യാ തോന്നുന്ന വിവരങ്ങൾ കിട്ടിയത്. മരിച്ച മുരളിയ്ക്ക് 35000 രൂപ സഹായ ധനം അനുവദിച്ച് ഉത്തരവായത് റവന്യൂ ഉദ്യോഗസ്ഥർ നൽകിയ ശുപാർശ പ്രകാരമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *