Timely news thodupuzha

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രാഥമിക ഘട്ടത്തിലാണ് അന്വേഷണമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമുള്ള ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു. ശിവശങ്ക‍ർ ഉന്നത സ്വാധീനമുള്ള ആളായതുകൊണ്ട് ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സി.ബി.ഐ കോടതിയെ ഇ.ഡി അറിയിച്ചത്.

അതേസമയം മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നും ശിവശങ്കർ പറഞ്ഞു. ഈ വാദം കോടതി തള്ളുകയാണുണ്ടായത്. ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയാണ് ശിവശങ്കർ.

Leave a Comment

Your email address will not be published. Required fields are marked *