തൊടുപുഴ: ഇടുക്കി ജില്ലയിലെ ചെറുകിട വ്യാപാരികളുടെ വ്യാപാരം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായി കൂപ്പൺ വിതരണോദ്ഘാടനം നടത്തി. തൊടുപുഴ മർചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ മഹാറാണി ഗ്രൂപ്പ് ചെയർമാൻ വി.എ റിയാസിന് കൂപ്പൺ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് എം.പി ചാക്കോ വ്യാപാരോത്സവത്തിനെ കുറിച്ച് സംസാരിച്ചു. വ്യാപാരോത്സവം പോലുള്ള മർച്ചൻസ് അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ പിന്തുണ ഇനിയും ഉണ്ടാകുമെന്ന് അദ്ദഹം പറഞ്ഞു.
മാർച്ച് 31 വരെയാണ് വ്യാപാരോത്സവം. ഇന്നോവ ക്രിസ്റ്റ ഒന്നാം സമ്മാനമായും ഒരു കോടി രൂപയുടെ വിവിധ സമ്മാനങ്ങളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. മർച്ചൻ്റ്സ് അസോസ്സിയേഷൻ ജനറൽ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽ പീടികപറമ്പിൽ, വൈസ് പ്രസിഡന്റ് ഷെരിഫ് സർഗ്ഗം, സെക്രട്ടറിമാരായ ഷിയാസ് എം.എച്ച്, ലിജോൺസ് ഹിന്ദുസ്ഥാൻ, എം.ആർ.എ സെക്രട്ടറി റഹീം നാനോ, ക്ലബ് ട്രഷറർ പ്രകാശ് മാസ്റ്റർ എന്നിവരും സംഘടന ഭാരവാഹികളും പങ്കെടുത്തു.






