Timely news thodupuzha

കോഴിക്കോട് കട്ടിപ്പാറയിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ സ്വർണാമാലപൊട്ടിച്ചോടിയ യുവതി അറസ്റ്റിൽ

കട്ടിപ്പാറ: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിൽ മുളകുപൊടി വിതറി മോഷണം നടത്തിയ യുവതി അറസ്റ്റിൽ. ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ സ്വർണാമാലപൊട്ടിച്ചോടിയ അയൽ വീട്ടിലെ യുവതിയാണ് അറസ്റ്റിലായത്. ചമൽ പൂവൻമല വാണയപുറായിൽ വി.എസ്. ആതിര എന്ന ചിന്നുവിനെയാണ്(26) പൊലീസ് പിടികൂടിയത്. അയൽവാസിയായ ചമൽ പൂവൻമല പുഷ്പവല്ലിയെ(63) ആക്രമിച്ച് രണ്ടുപവൻ സ്വർണമാല പൊട്ടിച്ച് കവർന്നെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിച്ചു വരുന്ന പുഷ്പവല്ലി വീടിൻറെ വരാന്തയിലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പുറകിലൂടെയെത്തിയ പ്രതി ആക്രമിച്ചെന്നാണ് പരാതി. മുഖത്തേക്ക് മുളകുപൊടി വിതറി വീട്ടമ്മയുടെ കണ്ണും മുഖവും ബലമായി പൊത്തിപ്പിടിച്ച് തടഞ്ഞുവെക്കുകയും വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. ശേഷം കഴുത്തിലെ സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പുഷ്പവല്ലിയുടെ ഒച്ച കേട്ട് അയൽവാസിയായ മറ്റൊരു യുവതി ഓടിയെത്തിയതോടെ മാലയുമായി ആതിര അടുക്കള വഴി ഓടുകയായിരുന്നു. കഴുത്തിന് പരുക്കേറ്റ പുഷ്പവല്ലി ആശുപത്രിയിൽ ചികിത്സ തേടി.

Leave a Comment

Your email address will not be published. Required fields are marked *